തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തലയോലപ്പറമ്പ് ആശുപത്രി കവല ഭാഗത്ത് അമ്പലത്തില്‍ വീട്ടില്‍ സ്‌റ്റെഫിന്‍ (19), വടയാര്‍ മാര്‍സ്‌ളീബ സ്‌ക്കൂള്‍ ഭാഗത്ത് കോല്ലാറയില്‍ വീട്ടില്‍ കൃഷ്ണദാസ് (19), ചെമ്പ് ബ്രഹ്മമംഗലം പ്ലാപ്പള്ളില്‍ വീട്ടില്‍ അഭയ് പ്രസാദ് (19) എന്നിവരെയാണു അറസ്റ്റു ചെയ്തത്.
ഇവര്‍ മൂവരും ചേര്‍ന്ന് മറവന്‍തുരുത്ത് സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ മറവന്‍തുരുത്ത് അപ്പക്കോട് ഭാഗത്തുവച്ചു യുവാവിനെ മര്‍ദിക്കുകയും കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
തുടര്‍ന്നു ചികിത്സയ്ക്കായി വൈക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിയ യുവാവിനെ അവിടെവച്ചു പ്രതികളുടെ ബന്ധു കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം മറവന്‍തുരുത്ത് സ്വദേശിയായ യുവാവിന്റെ ബന്ധുവിന്റെ ബൈക്ക് പ്രതികളുടെ കൂട്ടുകാരന്റെ ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയിരുന്നു.
തുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിനിടയില്‍ യുവാക്കള്‍ അസഭ്യം പറഞ്ഞതിനു മറവന്‍തുരുത്ത് സ്വദേശിയായ യുവാവ് പോലീസില്‍ പരാതി കൊടുത്തു. ഇതിന്റെ വിരോധം മൂലമാണ് ഇവര്‍ സംഘം ചേര്‍ന്നു യുവാവിനെ ആക്രമിച്ചത്.