നട്ടു വളർത്തിയിട്ട് നാലുമാസം, ഒന്നര മീറ്ററോളം നീളം;  ചെടിച്ചട്ടിയില്‍ കഞ്ചാവു ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

author-image
neenu thodupuzha
New Update

മാന്നാര്‍: വീട്ടുപരിസരത്ത് കഞ്ചാവ്‌ചെടി വളര്‍ത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കുട്ടംപേരൂര്‍ കൊട്ടാരത്തില്‍ പുഴ കിഴക്കേതില്‍ പ്രശാന്തി(31)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

നാലുമാസമായി ഇയാള്‍ വീടിന്റെ പിന്‍വശത്ത് ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തി പരിപാലിച്ചുവരികയായിരുന്നു. ഒന്നര മീറ്ററോളം നീളത്തില്‍ കഞ്ചാവ് ചെടി വളര്‍ന്നു.

ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഒ: ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അഭിരാം.സി.എസ്, ശ്രീകുമാര്‍, സുരേഷ്, അഡീ.എസ്.ഐമാരായ മധുസൂദനന്‍, ബിന്ദു, സി.പി.ഒമാരായ സാജിദ്, സിദ്ധിക്കുല്‍ അക്ബര്‍, ഹരിപ്രസാദ്, വനിതാ സി.പി.ഒ: ഗിരിജ, ജില്ലാ ഡാന്‍സാഫ് ടീം എന്നിവരുടെ  നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisment