neenu thodupuzha
Updated On
New Update
ചങ്ങനാശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന വാളംപറമ്പില്‍ വീട്ടില്‍ രംഗരാജന്‍ മകന്‍ അഖില്‍ രാജി(21)നെയാണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്.
Advertisment
പ്രതി ഇന്നലെ ഉച്ചയ്ക്ക് 12ന് സുഹൃത്തായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടിലെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടു ബഹളമുണ്ടാക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വല്യമ്മയെ ചീത്തവിളിക്കുകയും ചെയ്തു.
അവരെ തള്ളി താഴെയിട്ടശേഷം പെണ്‍കുട്ടിയെ ബലമായി സ്‌കൂട്ടറില്‍ കയറ്റി കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയായിരുന്നു.