മാളയില്‍ സാധനം വാങ്ങാനെന്ന വ്യാജേന  കടയിലെത്തിയ സംഘം വ്യാപാരിയെ മര്‍ദ്ദിച്ചു; അഞ്ചു പേർ കസ്റ്റഡിയിൽ

author-image
neenu thodupuzha
New Update

ഗുരുതിപ്പാല: മാള ഗുരുതിപ്പാലയിൽ സാധനം വാങ്ങാനെന്ന പേരില്‍ കടയിലെത്തി വ്യാപാരിയ്ക്ക് മര്‍ദ്ദനം. കെഎൽടി സ്‌റ്റോർസ് ഉടമ കീഴേടത്തുപറമ്പിൽ കെ.ടി. ജോൺസനെയാണ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.  സംഭവത്തിൽ 5 പേരെ  കസ്റ്റഡിയിലെടുത്തു.

Advertisment

publive-image

ചാലക്കുടി സ്വദേശികളായ ഷിഹാസ്, ഷമീർ, മേലൂർ സ്വദേശിയായ വിവേക്, പോട്ട സ്വദേശിയായ സനൽ, അന്നമനട സ്വദേശിയായ സജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജോൺസനെ വടിവാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന പാറയിൽ വളപ്പിൽ ശ്രീകുമാർ തടുത്തതുകൊണ്ട് വൻ അപകടം ഒഴിവായി. ആക്രമണം തടയാന്‍ ശ്രമിച്ച ശ്രീകുമാറിന് ചെറിയ പരുക്കുകൾ ഏറ്റിട്ടുണ്ട്.

മർദ്ദനമേറ്റ ജോൺസനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിൽ എന്ന് സംശയിക്കുന്നത്.

Advertisment