കോട്ടയം: സംസ്ഥാനത്തെ പൊള്ളുന്ന ജില്ലകളില്‍ കോട്ടയം മുന്നില്‍ത്തന്നെ നില്‍ക്കുന്നു. അപൂര്‍മായ കാലാവസ്ഥാ മാറ്റത്തിനാണു ജില്ലയിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
സാധാരണ കിഴക്കന്‍ മേഖലയില്‍ വേനല്‍ മഴ ശക്തമായാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ പടിഞ്ഞാറന്‍ മേഖലകളിലും മഴ ശക്തമാകേണ്ടതാണ്.
തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്കുപ്രകാരം ജില്ലയില്‍ 20 ശതമാനമാണു വേനല്‍ മഴയിലെ കുറവ്. ഇന്നലെ വരെ 151 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്തത് 120 മില്ലീമീറ്റര്‍ മാത്രം.
എന്നാല്‍, കാഞ്ഞിരപ്പള്ളി, പാലാ താലൂക്കുകളിലെ മാത്രം കണക്കു ശേഖരിച്ചാല്‍ മഴ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
ശനിയാഴ്ച ജില്ലയില്‍ പെയ്ത ശരാശരി മഴ 9.01 മില്ലീമീറ്ററായിരുന്നു. എന്നാല്‍, തീക്കോയിയില്‍ 36 മില്ലീമീറ്ററും കാഞ്ഞിരപ്പള്ളിയി 16 മില്ലീമീറ്ററും മഴ പെയ്തു. ഈരാറ്റുപേട്ടയില്‍ 8.4 മില്ലീമീറ്റര്‍ മഴയാണു രേഖപ്പെടുത്തിയത്. ഏതാനും ദിവസമായി ജില്ലയില്‍ മഴ പ്രവചനമുണ്ടെങ്കിലും ശക്തമായ മഴ പെയ്യുന്നത് ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ്.
മഴക്കുറവിനൊപ്പമാണ് ചൂടിലെ വര്‍ധന. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്കുപ്രകാരം ജില്ലയിലെ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 39.2 ഡിഗ്രി രേഖപ്പെടുത്തിയ പാലക്കാട് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത്. മറ്റു ജില്ലകളെ അപേക്ഷിച്ച് കാറ്റ് കുറവാണെന്നത് ചൂട് വര്‍ധിക്കാന്‍ കാരണമാകുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.