മ്ലാവ് റോഡിന് കുറുകെച്ചാടി; അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരനും ബൈക്ക് യാത്രികനും പരുക്ക്

author-image
neenu thodupuzha
New Update

പീരുമേട്: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് റോഡില്‍ കറുപ്പ് പാലത്ത് മ്ലാവ് റോഡിന് കുറുകെ ചാടി അപകടത്തില്‍ ഓട്ടോ റിക്ഷയാത്രക്കാരനും ബൈക്ക്  യാത്രികനും പരുക്ക്. ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

Advertisment

publive-image

തേയിലക്കാട്ടില്‍നിന്ന മ്ലാവ് ഇതുവഴി വന്ന ഓട്ടോറിക്ഷയുടെ കുറുകെ ചാടുകയായിരുന്നു. മ്ലാവ് ഓട്ടോറിക്ഷയില്‍ ഇടിച്ചതോടെ ഓട്ടോറിക്ഷയുടെ ഹാന്‍ഡില്‍ വയറില്‍ ഇടിച്ച് തങ്കമല സ്വദേശിയായ രമേശി (43) നാണ് പരുക്കേറ്റത്. ഓട്ടോറിക്ഷയില്‍ ഇടിച്ച മ്ലാവ് തിരികെ കാട്ടിലേക്ക് ചാടിയപ്പോള്‍ എതിരെ വന്ന ബൈക്ക് യാത്രികനെയും ഇടിക്കുകയായിരുന്നു.

ബൈക്ക് യാത്രികനായ ജിതിന് (21) െകെയ്ക്കും കാലിനും പരുക്കേറ്റു. അപകടത്തില്‍ ഓട്ടോറിക്ഷയ്ക്കും െബെക്കിനും കേടുപാടുകള്‍ സംഭവിച്ചു. പരുക്കേറ്റവരെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്‌സയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും വണ്ടിപ്പെരിയാര്‍ പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഇത് നാലാമത് തവണയാണ് മ്ലാവ് റോഡിന് കുറുകെ ചാടി വാഹനാപകടങ്ങള്‍ സംഭവിക്കുന്നത്. മുന്‍പ് സമാനമായ രീതിയില്‍ 2 ഓട്ടോ റിക്ഷയും  ബൈക്കും അപകടത്തില്‍പെട്ടിരുന്നു. പ്രദേശത്ത തേയിലക്കാടിനുള്ളില്‍ 2 മ്ലാവുകൾ സ്ഥിരമായി തമ്പടിച്ചിട്ടുള്ളതായി എസ്‌റ്റേറ്റ് വാച്ചര്‍ അറിയിച്ചു.

ഇവയെ എത്രയും വേഗം പിടികൂടി ഉള്‍ വനത്തില്‍ എത്തിക്കുവാന്‍ വേണ്ട നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാവണമെന്നും നാട്ടുകാരും വാഹന യാത്രികരും ആവശ്യപ്പെട്ടു.

Advertisment