New Update
ബാങ്കോക്ക്: മ്യാന്മറില്‍ ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഗറില്ലാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൈന്യം നിയമിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സായ് ക്യാവ് തുവിനെയാണ് ഗറില്ലകള്‍ വെടിവച്ചു കൊന്നത്.
Advertisment
രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തു നടന്ന ആക്രമണത്തിന് പിന്നില്‍ പീപ്പിള്‍സ് ഡിഫൻസ് ഫോഴ്സാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.
ഏപ്രില്‍ രണ്ടാം വാരത്തില്‍ സൈനിക ഭരണത്തെ എതിര്‍ക്കുന്നവരുടെ ഒത്തുചേരലിലേക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.