റാഞ്ചി: കോണ്‍ഗ്രസ് നേതാവും ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയുടെ സെക്‌സ് വീഡിയോ ചാറ്റ് പുറത്ത്. സ്ത്രീയുമായി നടത്തുന്ന വീഡിയോ സംഭാഷണം ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.
/sathyam/media/post_attachments/Wy3w0OmtJ1rCPnjvmGiU.jpg)
എന്നാല്‍, ക്ലിപ് വ്യാജവും എഡിറ്റ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ വീഡിയോ പ്രചരിപ്പിച്ചതായും ബന്ന ഗുപ്ത പ്രതികരിച്ചു.
വീഡിയോ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നെന്ന് നിഷികാന്ത് ദുബെ പറഞ്ഞു.
"ഇതാണ് കോണ്‍ഗ്രസിന്റെ സ്വഭാവം. സ്ത്രീകളുടെ മാനം വച്ചാണ് കോണ്‍ഗ്രസ് കളിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുശീല്‍ ശര്‍മ്മ തന്റെ ഭാര്യയെ അടുപ്പില്‍ കത്തിച്ചു. ഇതൊക്കെ ഗാന്ധി കുടുംബത്തിന് മനസ്സിലാക്കാന്‍ കഴിയട്ടെ. വീഡിയോ ശരിയാണെങ്കില്‍ കോണ്‍ഗ്രസ് നാണക്കേടില്‍ മുങ്ങും" ദുബെ അറിയിച്ചു. സ്വകാര്യ വാര്‍ത്താ പോര്‍ട്ടലാണ് എം.പിക്ക് വീഡിയോ നല്‍കിയത്.
വീഡിയോ ഗൂഢാലോചനയുടെ ഭാഗമാണെന്നും പോലീസില്‍ പരാതി നല്‍കിയെന്നും ബന്ന ഗുപ്ത പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ഉടന്‍ തന്നെ അന്വേഷിക്കും. എന്നെ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നിയമത്തിന്റെ വഴിയില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വീഡിയോ യഥാര്‍ത്ഥമാണോ വ്യാജമാണോ എന്നറിയണം. അന്വേഷണത്തിന് ഉത്തരവിടേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് ബി.ജെ.പി. നേതാവ് പ്രതുല്‍ ഷാ ദിയോ പറഞ്ഞു. വീഡിയോ സത്യമാണെന്ന് തെളിഞ്ഞാല്‍ മന്ത്രി രാജിവയ്ക്കണം. വ്യാജമാണെങ്കില്‍ നടപടിയെടുക്കുകയും മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.