New Update
ഈരാറ്റുപേട്ട: തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര ഭരതപാണ്ഡ്യന്‍ നഗര്‍ സ്വദേശി വെരമുത്തു (39)വിനെയാണു പോലീസ് അറസ്റ്റു ചെയ്തത്.
Advertisment
കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ കൂടെ പൂഞ്ഞാര്‍ പനച്ചിപ്പാറ ഭാഗത്തുള്ള തേപ്പ് കടയില്‍ ജോലി ചെയ്തു വന്നിരുന്ന മറ്റൊരു തമിഴ്‌നാട് സ്വദേശിയെ മരപ്പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും വൈരമുത്തു മരക്കഷ്ണം കൊണ്ട് സുഹൃത്തിനെ ആക്രമിക്കുകയും തലയിലും മൂക്കിലും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
പരാതിയെത്തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത് കോടതിയില്‍ ഹാജരാക്കി.