കോട്ടയം: പന്നിമറ്റത്ത് നാല്‍പ്പതിലേറെ, കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിച്ചു വരുന്ന കിണറ്റില്‍ ലഹരി തലയ്ക്കു പിടിച്ച നാലു യുവാക്കള്‍ ഇറങ്ങി കുളിച്ചു.
ശനിയാഴ്ച വൈകിട്ട് നാലിനു നഗരസഭാ 35-ാം വാര്‍ഡി അയ്യങ്കാളി സ്മാരക മന്ദിരത്തിന്റെ സമീപമുളള കിണറ്റിലായിരുന്നു യുവാക്കളുടെ കുളി. നിര്‍മ്മിതി കോളനിയിലെ 120 വീട്ടുകാരുടെ ഏക ആശ്രയവും വാര്‍ഡിലെ വറ്റാത്തതായ ഏക പൊതു കിണറുമാണിത്.
സമീപ വാസികളായ നാലു യുവാക്കളാണ് മദ്യ ലഹരിയില്‍ കിണറ്റില്‍ കുളിക്കാനിറങ്ങിയത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ യുവാക്കളെ കരയ്ക്കു കയറ്റി. തുടര്‍ന്നു യുവാക്കളും നാട്ടുകാരുമായി ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.
പിന്നാലെ, ചിങ്ങവനം പോലീസ് സ്ഥലത്തെത്തി കിണറ്റിലിറങ്ങിയവരെയും അവരുടെ കുടുംബാംഗങ്ങളെയും കണ്ടെത്തി കിണര്‍ വൃത്തിയാക്കിപ്പിക്കുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് നഗരസഭ കിണര്‍ വൃത്തിയാക്കി നല്‍കിയിരുന്നു. തുടര്‍ന്നു, കുട്ടികള്‍ കിണറ്റിലേക്കു മൂത്രമൊഴിക്കുന്നുവെന്ന പരാതിയില്‍ വീണ്ടും നഗരസഭ കിണര്‍ തേകി വൃത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു യുവാക്കളുടെ കുളി.