അതിരമ്പുഴ എം.ജി. സര്‍വകലാശാലയില്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന് അനുമതി

author-image
neenu thodupuzha
New Update

തിരുവനന്തപുരം: കോട്ടയം അതിരമ്പുഴയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസില്‍ രാജ്യാന്തര നിലവാരമുള്ള അത്യാധിക സൗകര്യങ്ങളോടുകൂടിയ സ്‌റ്റേഡിയം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

Advertisment

എല്ലാ ജില്ലയിലും ഒരു മികച്ച സ്‌റ്റേഡിയം എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇതിന് അനുമതിയായത്.

മന്ത്രിമാരായ വി. അബ്ദുള്‍ റഹ്മാന്‍, ആര്‍. ബിന്ദു എന്നിവരും മഹാത്മാഗാന്ധി സര്‍വകലാശാല അധികൃതരുമായി മന്ത്രി വി.എന്‍ വാസവന്‍ ചര്‍ച്ച നടത്തി പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കുകയായിരുന്നു.

publive-image

തുടര്‍ന്നു മന്ത്രി വി.എന്‍. വാസവല്‍ നടത്തിയ പരിശ്രമഫലമായിട്ടാണു പദ്ധതിക്ക് അനുമതിയായത്. അതിരമ്പുഴയിലെ സര്‍വകലാശാല സ്‌റ്റേഡിയത്തെ രാജ്യാന്തര നിലവാരമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആയി ഉയത്തുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് എല്ലാവരും സമതം അറിയിച്ചു. മറ്റ് നടപടികള്‍ പൂര്‍ത്തീയാക്കി മികച്ച സ്‌റ്റേഡിയം കോട്ടയം ജില്ലയില്‍ സമയബന്ധിതമായി യാഥാര്‍ഥ്യമാക്കാനുള്ള നടപടികളിലേക്കു കടക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ഫീല്‍ഡ്, ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹോസ്റ്റല്‍, പവലിയന്‍, സ്വിമ്മിംഗ് പൂള്‍ എന്നിവയാണു വിഭാവനം ചെയ്തിരിക്കുന്നത്. എം.എല്‍.എ. ചെയര്‍മാനും എം.ജി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍, ജില്ലാ സ്പാര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായ പത്തംഗ സമിതിക്കായിരിക്കും സ്‌റ്റേഡിയത്തിന്റെ മേല്‍നോട്ടം.

Advertisment