ബസിനുള്ളില്‍ കുഴഞ്ഞുവീണ  വയോധികന് ഫസ്റ്റ് എയ്ഡ് നല്‍കി ജീവന്‍ രക്ഷിച്ച് പോലീസ്

author-image
neenu thodupuzha
New Update

കോട്ടയം: സ്വകാര്യ ബസിനുള്ളില്‍ കുഴഞ്ഞുവീണ് അവശനിലയിലായ വയോധികനു ഫസ്റ്റ് എയ്ഡ് നല്‍കി ജീവന്‍ രക്ഷിച്ചു പോലീസ് ഉദ്യോഗസ്ഥര്‍.

Advertisment

കുമളിയില്‍ നിന്നു കോട്ടയത്തേക്കു വരികയായിരുന്ന സെന്റ് ജോണ്‍സ് എന്ന സ്വകാര്യ ബസിനുള്ളില്‍ ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം.

publive-image

വാഴൂര്‍ സ്വദേശിയായ വയോധികന്‍ കൊടുങ്ങൂരില്‍ നിന്നാണു കോട്ടയത്തേയ്ക്കു പോകാന്‍ ബസില്‍ കയറിയത്. കളത്തിപടിയില്‍ എത്തിയപ്പോള്‍ ഇദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സീറ്റിലേക്ക് കുഴഞ്ഞു വീഴുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു.

ഇതേ ബസില്‍ പൊന്‍കുന്നത്തു നിന്നു പ്രതികളുമായി കോട്ടയത്തേക്കു വരികയായിരുന്ന ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പോലീസ് ഉദ്യോഗസ്ഥരായ ഷമീര്‍ സമദ്, പി.എസ്. അന്‍സു, മഹേഷ്, ടി.ആര്‍. പ്രദീപ് എന്നിവരും, മുണ്ടക്കയത്തു നിന്നു കയറിയ കോട്ടയം സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനായ ജോബിന്‍സ് ജെയിംസുമുണ്ടായിരുന്നു.

മൂവരും ചേര്‍ന്നു വയോധികന് ഫസ്റ്റ് എയ്ഡായ സി.പി.ആര്‍. നല്‍കുകയായിരുന്നു. തുടര്‍ന്നു പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം ബസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

പരിശോധനയ്ക്കു ശേഷം വയോധികന്‍ അപകടനില തരണം ചെയ്തന്നും തക്ക സമയത്ത് സി.പി.ആര്‍. നല്‍കിയതിനാലാണ് ജീവന്‍ രക്ഷിക്കാന്‍  കഴിഞ്ഞെതെന്നും ഡോക്ടര്‍ പറഞ്ഞു.

Advertisment