New Update
ഊട്ടി: ഊട്ടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്നു. ഊട്ടി പൈക്കര കോടമന്ത് സ്വദേശിയായ പതിനാലുകാരിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെ വനത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
Advertisment
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി രാവിലെ വീട്ടില്‍നിന്ന് പരീക്ഷയ്ക്ക് സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വികൃതമാക്കിയ നിലയില്‍ മൃതദേഹം കണ്ടത്. ആദിവാസി തോഡര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
പൈക്കര പോലീസ് എത്തി മൃതദേഹം ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് സമീപത്തുനിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനം കണ്ടെത്തി.
പൈക്കര പോലീസ് എത്തി മൃതദേഹം ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.