ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലെ മേയറായ ഷെല്ലി ഓബ്‌റോയ്, ഡെപ്യൂട്ടി മേയറായ ആലി മുഹമ്മദ് ഇക്ബാല്‍ എന്നിവരാണ് എ.എ.പി. സ്ഥാനാര്‍ത്ഥികള്‍. എം.സി.ഡി. ചട്ടമനുസരിച്ച് ഓരോ സാമ്പത്തിക വര്‍ഷവും തെരഞ്ഞെടുപ്പ് നടത്തണം.
ഡിസംബറില്‍ തെരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും ഫെബ്രുവരിയിലാണ് പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞത്. മൂന്നു തവണ എ.എ.പി- ബി.ജെ.പി. സംഘര്‍ഷത്തില്‍ മുടങ്ങിയ തെരഞ്ഞെടുപ്പ് സുപ്രിംകോടതി ഇടപെടലിലാണ് നടത്താനായത്. ഇതുവരെ നാലു സ്റ്റാന്‍ഡിങ് കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇരുവരെയും വീണ്ടും സ്ഥാനാര്‍ത്ഥികളാക്കാന്‍ എ.എ.പി. തീരുമാനിച്ചത്. ശിഖ റായ്, സോണി പാണ്ഡെ എന്നിവരെ യഥാക്രമം മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബി.ജെ.പി. നാമനിര്‍ദ്ദേശം ചെയ്തു.