New Update
വാഷിങ്ടണ്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആദ്യ ഊഴത്തില്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
ചൊവ്വാഴ്ച്ച പുറത്തുവിട്ട മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം 2024ലെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ തുടങ്ങിയത്. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തില്‍ ഊന്നിയായിരുന്നു പ്രചാരണത്തിന്റെ തുടക്കം.
ഗര്‍ഭഛിദ്രാവകാശം, ജനാധിപത്യ സംരക്ഷണം, വോട്ടവകാശം, സാമൂഹ്യ സുരക്ഷ എന്നിവയ്ക്കാകും പ്രചാരണത്തില്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. റിപ്ലബിക്കന്‍ തീവ്രവാദത്തിനെതിരായ പോരാട്ടമാണ് 2024ല്‍ നടക്കാന്‍ പോകുന്നതെന്നും ബൈഡന്‍ അവകാശപ്പെട്ടു.