New Update
സിഡ്‌നി: ഓസ്‌ട്രേലിയില്‍ പീഡന പരാതിയില്‍ ബി.ജെ.പി. നേതാവിനെതിരെ പീഡനക്കുറ്റം. ബി.ജെ.പി. അനുകൂല സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി. സ്ഥാപക പ്രസിഡന്റായ ബാലേഷ് ധന്‍ഖറിനെയാണ് ബലാത്സംഗക്കുറ്റക്കേസിലും മയക്കുമരുന്നു കേസിലും കുറ്റക്കാരനെന്ന് സിഡ്‌നിയിലെ ജില്ലാ കോടതി വിധിച്ചത്.
Advertisment
മയക്കു മരുന്ന് നല്‍കി അഞ്ച് കൊറിയന്‍ യുവതികളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ധന്‍ഖറിനെതിരായ കേസ്.
ചുമത്തിയ 39 കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ യുവതികളുമായി ബന്ധപ്പെട്ടത്.
യുവതികളെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തിയശേഷം ഉറക്ക ഗുളികകള്‍ നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.