ബൈക്കില്‍ മണ്ണുമാന്തി യന്ത്രമിടിച്ച്  വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

author-image
neenu thodupuzha
New Update

അടൂര്‍: ബൈക്കില്‍ മണ്ണുമാന്തി യന്ത്രമിടിച്ച് ബൈക്ക് യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. സഹയാത്രികനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.

Advertisment

അടൂര്‍ തേപ്പുപാറ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒന്നാം വര്‍ഷ ഓട്ടോ മൊബൈല്‍ വിദ്യാര്‍ത്ഥി അംജിത് മണിക്കുട്ട(19)നാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച നൂറനാട് ഉളവക്കാട് കൈലാസത്തില്‍ എ. നിധിന്‍ (19) ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

publive-image

ഇന്നലെ രാവിലെ ഒമ്പതിന് കോളജിന് സമീപത്തായിരുന്നു അപകടം. അംജിതാണ് ബൈക്കോടിച്ചിരുന്നത്. പുതുമല ഭാഗത്തുനിന്ന് കോളജിലേക്ക് ബൈക്കില്‍ വന്ന് വിദ്യാര്‍ത്ഥികളുടെ ദേഹത്ത് മണ്ണുമാന്തി യന്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മണ്ണു കോരാന്‍ ഉപയോഗിക്കുന്ന ബും തട്ടുകയായിരുന്നു.

Advertisment