New Update
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനുള്ളില്‍ ഭാര്യ ഭര്‍തൃഭവനത്തില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചതുകൊണ്ടു മാത്രം ഭര്‍ത്താവിനെ സ്ത്രീധന കൊലപാതകക്കേസില്‍ ശിക്ഷിക്കാനാകില്ലെന്ന് സുപ്രിംകോടതി.
Advertisment
സ്ത്രീധന കൊലപാതകം, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉത്തരാഖണ്ഡ് സ്വദേശി ചരണ്‍സിങ്ങിനെ ശിക്ഷിച്ച ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഭര്‍ത്താവില്‍ നിന്നോ, ബന്ധുക്കളില്‍നിന്നോ ഭാര്യ അതിക്രമങ്ങളും അവഹേളനങ്ങളും നേരിട്ടിരുന്നെന്ന വസ്തുത സ്ഥാപിക്കപ്പെടണം. ഇതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.