ഹരിപ്പാട്: പേരക്കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി.
മകന്റെ മക്കളായ നാലു വയസുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗികാതിക്രമം കാട്ടിയ ചുനക്കര സ്വദേശിയായ 60കാരനെയാണ് ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സജികുമാർ ജീവപര്യന്തം കഠിനതടവും കൂടാതെ 33 വർഷം കഠിന തടവിനും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
അസുഖബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. മൂത്രമൊഴിക്കുവാൻ പ്രയാസം നേരിട്ടതിനെത്തുടർന്ന് മാവേലിക്കര സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കുട്ടികൾ ഡോക്ടറോട് പീഡന വിവരം പറഞ്ഞത്.
നൂറനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.