New Update
ആലപ്പുഴ: കുട്ടനാട്ടിലെ മീനപ്പള്ളി കള്ളുഷാപ്പില്‍ കുട്ടികളുമൊത്ത് മുതിര്‍ന്നവര്‍ കള്ളുകുടിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.
Advertisment
നിരവധി കുട്ടികളെ കള്ളുഷാപ്പിനുള്ളില്‍ കൊണ്ടുപോകുന്നതായും അവര്‍ നോക്കിയിരിക്കെ ലിംഗഭേദമില്ലാതെ മുതിര്‍ന്നവര്‍ കുടിക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുര്‍ന്ന് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധ കേസെടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.