കട്ടപ്പന: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനെ കട്ടപ്പന പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. മര്‍ദിച്ചതായി പരാതി. നാങ്കുതൊട്ടി സ്വദേശി പുന്നപ്പാടിയില്‍ അജേഷ് കുമാറാണ് എ.എസ്.ഐ. സുരേഷ്‌കുമാറിനെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
അജേഷ്‌കുമാറിന്റെ വീട്ടിലെ പട്ടിയെ അയല്‍വാസികള്‍ വെട്ടിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാന്‍ എ.എസ്.ഐ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലെത്തിയിരുന്നു.
കേസ് അന്വേഷിക്കാനെത്തിയ എ.എസ്.ഐ. മദ്യപിച്ചിരുന്നെന്നും തുടര്‍ന്ന് തന്നെ മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. സര്‍ജറി ചെയ്തിരുന്ന കൈയ്ക്കും മര്‍ദനമേറ്റു. അമ്മയെയും ഭാര്യയെയും കടന്നാക്രമിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു.
മര്‍ദനവിവരം പുറത്തുപറഞ്ഞാല്‍ കള്ളക്കേസെടുത്ത് അകത്താക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും മര്‍ദനത്തെത്തുടര്‍ന്ന് അവശനായി ഇടുക്കി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായെന്നും അജേഷ്‌കുമാര്‍ പറഞ്ഞു.