മുണ്ടക്കയം: നെന്‍മേനി ഭുവനേശ്വരി ദേവീക്ഷേത്രത്തില്‍ മോഷണം. ശ്രീകോവില്‍ തുറന്നു ദേവി വിഗ്രഹത്തെ ചാര്‍ത്തിയിരുന്ന 12 ഗ്രാം തൂക്കം വരുന്ന രണ്ട് മാലയും ഒരു ലോക്കറ്റും കവര്‍ന്നു.
മാസ പൂജ മാത്രമുള്ള ക്ഷേത്രത്തില്‍ പതിവുപോലെ തിങ്കളാഴ്ച വൈകിട്ട് വിളക്ക് കത്തിക്കാനെത്തിയ ശാന്തിയാണ് ഓഫീസ് തുറന്ന നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ശ്രീകോവിലിന്റെ മുന്നിലെ കാണിക്ക വഞ്ചി പൊട്ടിച്ച് നോട്ടുകളും കവര്‍ന്നു. നാണയങ്ങള്‍ ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
മുണ്ടക്കയം പോലീസും കോട്ടയത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ് മണം പിടിച്ചു കിലോമീറ്ററുകൾ ഓടി. ശ്രീകോവിലെ താക്കോല്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഡോഗ് സ്‌ക്വാഡ് കണ്ടെത്തി. അന്വേഷണം ഊര്‍ജി തപ്പെടുത്തിയതായും രാത്രികാലങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു