New Update
കട്ടപ്പന: നഗരസഭാ പരിധിയില്‍ വഴിയരികില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കാന്‍ ശ്രമിച്ച ഇയാളെ താക്കീത് നല്‍കി വിട്ടയച്ചു.
Advertisment
വെട്ടിക്കുഴക്കവല വെള്ളയാംകുടി റോഡിലാണ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്. ആക്രി വ്യാപാരിയായ തമിഴ്‌നാട് സ്വദേശിയാണ് ഓട്ടോറിക്ഷയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളാന്‍ ശ്രമിച്ചത്.
കട്ടപ്പനയില്‍ ഒരു വീട്ടില്‍ നിന്നും ശേഖരിച്ച മാലിന്യത്തില്‍നിന്ന് ആവശ്യമുള്ളതു തെിരഞ്ഞെടുത്ത ശേഷം ഉപയോഗശൂന്യമായതാണ് ഇയാള്‍ വഴിയരികില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്.
സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെയും ഓട്ടോയും തടഞ്ഞുവച്ച് നഗരസഭാ ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.