New Update
കടുത്തുരുത്തി: ആംബുലന്‍സ് ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. കുറുപ്പന്തറ ചെറുപറമ്പില്‍ സി.ആര്‍. രഞ്ജിത്തി(37)നാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ വെച്ച് സൂര്യാഘാതമേറ്റത്.
Advertisment
മാഞ്ഞൂര്‍ പഞ്ചായത്തിലെ കൊണ്ടുക്കാലായില്‍ നിന്ന് മരണപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് സൂര്യാഘാതമേറ്റത്.
തിരക്കു മൂലം പോസ്റ്റ്‌മോര്‍ട്ടത്തിനായി താമസം വന്നതിനെത്തുടര്‍ന്ന് മുതദേഹവുമായി മോര്‍ച്ചറിയുടെ മുന്നിൽ ആംബുലൻസില്‍ ഇരിക്കുകയായിരുന്ന രഞ്ജിത്തിന്റെ ഇരു കൈകള്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു.
വലതു കൈക്കാണ് ഏറ്റവുമധികം പൊള്ളലേറ്റത്. തുടര്‍ന്ന് മൃതദേഹം തിരിച്ചെത്തിച്ച ശേഷം രഞ്ജിത്ത് കുറുപ്പന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.