ചേര്‍ത്തല: മിനി ലോറിയുടെ ഗിയര്‍ ബോക്‌സും എന്‍ജിനും മോഷ്ടിച്ച് ആക്രിക്കടയില്‍ വില്‍പ്പന നടത്തിയ മൂന്നംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍. രണ്ടു പ്രതികള്‍ ഒളിവില്‍.
ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡില്‍ കുളത്തറക്കാട്ട് പ്രജീഷ്(42)നെയാണ് ചേര്‍ത്തല എസ്.ഐ വി.ജെ. ആന്റണിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ചേര്‍ത്തല സെന്റ് മേരീസ് പാലത്തിന് സമീപത്തുള്ള അനീഷ വര്‍ക്ക് ഷോപ്പിലാണ് സംഘം മോഷണം നടത്തിയത്.
അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന മിനി ലോറിയുടെ എന്‍ജിനും ഗിയര്‍ ബോക്‌സുമാണ് മോഷ്ടിച്ചത്. പട്ടണക്കാട് പെരുമറ്റത്ത് ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബിജു നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് ആക്രി കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തുറവൂരുള്ള ആക്രി കടയില്‍ ഇവര്‍ മോഷ്ടിച്ച സാധനങ്ങള്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി.
തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്ന് പ്രജീഷിനെ പിടിക്കുടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നെബു, സജി എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.