രണ്‍ജിത്ത് ശ്രീനിവാസ് വധം: അഞ്ചു സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി

author-image
neenu thodupuzha
New Update

മാവേലിക്കര: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം മാവേലിക്കര അഡീ.സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി മുമ്പാകെ ഇന്നലെ പുനരാരംഭിച്ചു.

Advertisment

publive-image

രണ്‍ജിത്ത് ശ്രീനിവാസിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അയല്‍വാസി, സമീപവാസിയായ മുന്‍ നഗരസഭാ കൗണ്‍സിലര്‍ എന്നിവരാണ് ഇന്നലെ കോടതിയില്‍ ഹാജരായത്.

തുടര്‍ന്ന് സാക്ഷികളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.  പടിക്കല്‍ ചീഫ് വിസ്താരവും പ്രതികള്‍ക്ക് വേണ്ടി അഡ്വ. ജോണ്‍ എസ്. റാല്‍ഫ് ക്രോസ് വിസ്താരവും നടത്തി. കേസിലെ സി.സി.  ടിവി ദ്യശ്യങ്ങളിലുള്ള സാക്ഷികളെ ഉള്‍പ്പെടെ ഇന്ന് വിസ്തരിക്കും.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ ശ്രീദേവിപ്രതാപ്, ശില്‍പാശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് കേസില്‍ ഹാജരാകുന്നത്.

Advertisment