നെടുങ്കണ്ടം: എട്ട് വയസുകാരിക്ക് നേരെ സ്വന്തം അമ്മയുടെ വക ക്രൂര മര്‍ദനം. പരുക്കേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കൈയില്‍ ചതവും.
കുട്ടിയെ ആക്രമിച്ച വിവരം
പോലീസില്‍ അറിയിച്ചതോടെ വീട്ടമ്മ രണ്ട് കുട്ടികളെയുമായി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കമ്പംമെട്ട് പോലീസ് എത്തിയാണ് കെട്ടിത്തുങ്ങിയ വീട്ടമ്മയെ തൂങ്ങിയ ഷാള്‍ അറുത്തുമാറ്റി രക്ഷിച്ചത്.
വീട്ടമ്മ തൂങ്ങിയതിന് ശേഷം സമീപം കുട്ടികള്‍ക്കായി രണ്ട് ഷാളുകളും കെട്ടിയ നിലയില്‍ കണ്ടെത്തി.
പരുക്കേറ്റത് വീട്ടമ്മയുടെ ആദ്യ വിവാഹത്തിലെ കുട്ടിക്കാണ്. വീട്ടമ്മ രണ്ടാമത് വിവാഹം കഴിച്ചതില്‍ മറ്റൊരു കുട്ടിയുണ്ട്. ആദ്യവിവാഹത്തിലെ കുട്ടിയെ വല്യമ്മ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. ഇന്നലെ രാവിലെ വല്യമ്മ ജോലിക്ക് പോകാനായി ഇറങ്ങി.
ഇതിനിടെ എട്ട് വയസുകാരിയെ വഴക്ക് പറയുന്നത് കേട്ടതോടെ വല്യമ്മ തിരികെ കയറി വന്ന് വഴക്ക് പറയരുതെന്ന് പറഞ്ഞു. ഇതോടെ സ്വന്തം അമ്മയെ മകള്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഇതിനിടെ സ്വന്തം കുഞ്ഞിന് നേരെയും ആക്രമണം തുടര്‍ന്നു.
ഈ സമയം വല്യമ്മ കമ്പംമെട്ട് പോലീസിന്റെ സഹായം തേടി. പോലീസ് എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വീട്ടമ്മ കുട്ടികളുമായി മുറിയില്‍ കയറി ആത്മമഹത്യക്ക് ശ്രമിച്ചത്. വീട്ടമ്മയെ പോലീസ് അകത്ത് കയറി രക്ഷപ്പെടുത്തി. അമ്മയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.