തീവ്രവാദത്തിനു പണം നല്‍കിയെന്ന് ആരോപണം: ഇന്ത്യക്കാരന് യു.കെയില്‍ ജാമ്യം നിഷേധിച്ചു

author-image
neenu thodupuzha
New Update

ലണ്ടന്‍: ലബനനിലെ ഹിസ്ബുള്ളയുമായി ധന ഇടപാടുകളുണ്ടെന്നാരോപിച്ച് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ പൗരന് ബ്രിട്ടീഷ് കോടതി ജാമ്യം നിഷേധിച്ചു. മധുരയില്‍ ജനിച്ച സുന്ദര്‍ നാഗരാജന്‍ (65) എന്നയാള്‍ക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണു ജാമ്യം നിഷേധിച്ചത്.

Advertisment

publive-image

താന്‍ ഹിന്ദു പശ്ചാത്തലമുള്ളയാളാണെന്നും ഇസ്‌ലാമിക ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്നുമുള്ള ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. വീഡിയോ ലിങ്ക് വഴി കോടതിയില്‍ ഹാജരായ നാഗരാജന്‍ തനിക്കെതിരായ വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിഷേധിച്ചതായി അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍, ജാമ്യം അനുവദിക്കപ്പെടാത്തതിനെത്തുടര്‍ന്ന് നാഗരാജനെ റിമാന്‍ഡ് ചെയ്തു. മെയ് 23 ന്  വീഡിയോ ലിങ്ക് വഴി വീണ്ടും ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക ഴിഞ്ഞ 18ന് പടിഞ്ഞാറന്‍ ലണ്ടനിലെ ഹെയ്‌സില്‍നിന്നാണ് മെട്രോപൊളിറ്റന്‍ പോലീസിന്റെ നാഷണല്‍ എക്‌സ്ട്രാഡിഷന്‍ യൂണിറ്റ് നാഗരാജനെ അറസ്റ്റ് ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് തന്നെ അറസ്റ്റ് ചെയ്ത് സാധനങ്ങള്‍ പിടിച്ചെടുത്തതെന്ന് നാഗരാജന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നിയുക്ത ഹിസ്ബുല്ല ഭീകരസംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ടന്റാണു നാഗരാജനെന്നാണ് ഉദ്യോഗസ്ഥര്‍ വാദിച്ചത്. വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് യു.എസ്. അധികൃതര്‍ അന്വേഷിക്കുന്ന ആളാണെന്ന് യു.എസ്. അധികാരികള്‍ക്കുവേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസും (സി.പി.എസ്) കോടതിയെ അറിയിച്ചു.

തീവ്രവാദവിരുദ്ധ നടപടികളുടെ ഭാഗമായി ധനികനും വജ്രവ്യാപാരിയുമായ നസീം അഹമ്മദിന്റെ സാമ്പത്തിക ഇടപാടുകള്‍ ലണ്ടനില്‍ വ്യാപകമായി അന്വേഷിച്ചു വരികയാണ്. ഉതിനിടെ വെയില്‍സില്‍ അമ്പതുകാരനായ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതാണ് നാഗരാജനെ പിടികൂടുന്നതിലേക്കു നയിച്ചത്.

Advertisment