മാങ്ങാ മോഷണം: പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു; നടപടി ഇയാൾക്കെതിരെയുള്ള മറ്റു കേസുകളും പരിഗണിച്ച്

author-image
neenu thodupuzha
New Update

തൊടുപുഴ: മാങ്ങാ മോഷ്ടിച്ച് കുപ്രസിദ്ധനായ പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എ.ആര്‍ ക്യാമ്പിലെ സി.പി.ഒ മുണ്ടക്കയം വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി.വി.ഷിഹാബിനെതിരേയാണ് നടപടിയെടുത്തത്.

Advertisment

publive-image

ഇടുക്കി എസ്.പിയാണ് ഇയാളെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. മാങ്ങാ മോഷണം നടത്തുന്നതിന് മുന്‍പും ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.

കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളി ടൗണിലെ പഴം-പച്ചക്കറി കടയുടെ മുന്നില്‍ നിന്നും ഇയാള്‍ മാങ്ങാ മോഷ്ടിച്ചത്.

സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ അന്വേഷണ വിധേയമായി ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.  നിസാര വകുപ്പുകള്‍ ചുമത്തി  കേസ് ഒഴിവാക്കാന്‍ നോക്കിയെങ്കിലും കോടതിയുടെ ഇടപെടലിൽ കുടുങ്ങുകയായിരുന്നു.

Advertisment