കഞ്ചാവ് കടത്തുകേസില്‍ ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി

author-image
neenu thodupuzha
New Update

സിംഗപ്പുര്‍: കഞ്ചാവ് കടത്താന്‍ ഒത്താശചെയ്‌തെന്ന കുറ്റത്തിനു പിടിയിലായ ഇന്ത്യന്‍ വംശജനെ  തൂക്കിലേറ്റി. സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരനും തമിഴ് വംശജനുമായ തങ്കരാജു സുപ്പയ്യ(46)യെയാണ് ചാങ്കി ജയില്‍വളപ്പില്‍ തൂക്കിലേറ്റിയത്.

Advertisment

ശിക്ഷാനടപടി പുനഃപരിശോധിക്കണമെന്ന യു.എന്‍. മനുഷ്യാവകാശ ഓഫീസിന്റെ അഭ്യര്‍ഥനയും രാജ്യാന്തര മുറവിളികളും അവഗണിച്ചാണിത്.

publive-image

ഒരു കിലോയിലധികം കഞ്ചാവ് കടത്താന്‍ കള്ളക്കടത്തുകാര്‍ക്ക് സഹായം ചെയ്‌തെന്നാണ് തങ്കരാജുവിെനതിരായ കുറ്റാരോപണം. തങ്കരാജുവിന്റെ മൊെബെല്‍ ഫോണ്‍ നമ്പര്‍ മുഖേനയാണ് കഞ്ചാവ് കടത്തിനു നീക്കം നടത്തിയതെന്നു കണ്ടെത്തിയതാണ് അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിച്ചത്. 2014 മാര്‍ച്ചിലാണ് തങ്കരാജു അറസ്റ്റിലായത്.

കേസില്‍ മയക്കുമരുന്ന് കൈവശം കണ്ടെത്താത്ത പ്രതികളില്‍ തങ്കരാജുവിനു മാത്രമാണ് വധശിക്ഷ ലഭിച്ചത്.

Advertisment