ഖാര്‍ത്തൂം: കലാപ ഭൂമിയായ സുഡാനിലെ ജയിലുകളില്‍നിന്ന് കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടെ ജയില്‍ ചാടി. യുദ്ധക്കുറ്റം ചുമത്തി തടവിലാക്കിയിരുന്ന അഹമ്മദ് ഹാറൂണാണ് ജയില്‍ ചാടിയത്.
2019ല്‍ പുറത്താക്കപ്പെട്ട സ്വേഛാധിപതി ഒമര്‍ അല്‍ ബാഷിറിന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹം. അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം അല്‍ ബാഷറും സഹായികളും തലസ്ഥാനമായ ഖാര്‍ത്തൂമിലെ കോബര്‍ ജയിലിലായിരുന്നു. എന്നാല്‍, അല്‍ ബാഷിറിനെയും സഹായികശളയും ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് സൈന്യം അവകാശപ്പെട്ടു.
സൈന്യവും അര്‍ധ സൈന്വവും വിഭാഗമായ ആര്‍.എസ്.എഫും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ച് 11 ദിവസം പിന്നിട്ടിട്ടും സുഡാനില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. മൂന്നു ദിവസം വെടി നിര്‍ത്തലിന് ധാരണയായെങ്കിലും അതിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച്ചയും പലയിടത്തും സംഘര്‍ഷമുണ്ടായി.
ആശുപത്രികളില്‍ സ്‌ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്. എണ്ണ സംസ്‌കരണ ശാലയും വൈദ്യുത നിലയങ്ങളും പിടിച്ചെടുത്തതായി ആര്‍.എസ്.എഫ്. അവകാശപ്പട്ടു.