വര്‍ക്കല: യുവാക്കളെ കാറ്റാടി കഴകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ആറംഗ സംഘം പിടിയില്‍. ചെറിന്നിയൂര്‍ ശാസ്താംനട പണയില്‍വീട്ടില്‍ സജാര്‍ (22), ചിലക്കൂര്‍ അന്‍സിയ മന്‍സിലില്‍ റഖീബ് (23), കണ്ണംബ ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ യാസര്‍ (22), രാമന്തളി അജീനമന്‍സിലില്‍ ആഷിഖ് (21), പുന്നമൂട് കുന്നുവിള വീട്ടില്‍ ആര്യന്‍ (20) എന്നിവരാണ് പിടിയിലായത്.
24ന് പാപനാശം സീസണ്‍ കഫേയിലാണ് സംഭവം. ചെമ്മരുതി പനയറ കല്ലുവീട്ടില്‍ ഹണി (42), സുഹൃത്ത് മനു (35) എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കാറ്റാടി കഴയുമായി ഹണി ജോലി ചെയ്യുന്ന പാപനാശം സീസണ്‍ കഫേയില്‍ ആക്രോശിച്ചെത്തിയ ആറംഗ സംഘം ഹണിയെ ചവിട്ടി തറയിലിട്ട് കാറ്റാടി കഴ കൊണ്ട് അടിക്കുകയും സുഹൃത്തായ മനു വന്ന് തടഞ്ഞപ്പോള്‍ മനുവിനെയും പ്രതികള്‍ അടിച്ചു വീഴ്ത്തുകയുമായിരുന്നു.
ഹണിക്ക് തലയ്ക്കും വലതു കൈയ്ക്കും മനുവിന് ഇടതു കൈക്കും പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.