New Update
തിരുവനന്തപുരം: വിമാനയാത്രാക്കൂലിയെ കടത്തിവെട്ടി വന്ദേ ഭാരതില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കുള്ള തത്കാല്‍ ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച 3405 രൂപയായി. എക്‌സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് നിരക്കാണിത്.
Advertisment
ചെയര്‍ കാറില്‍ 1805 രൂപയും കാസര്‍കോഡ്-തിരുവനന്തപുരം എക്‌സിക്യൂട്ടീവ് ക്ലാസിന് 3340 രൂപയും ചെയര്‍ കാറിന് 1755 രൂപയുമായിരുന്നു നിരക്ക്.
ഇതിന് പുറമേ റിസര്‍വേഷന് 50 രൂപ കൂടി നല്‍കണം. വന്ദേ ഭാരതില്‍ ഫ്‌ളക്‌സി ടിക്കറ്റ് നിരക്കായതിനാല്‍ തിരക്കിന് അനുസരിച്ച് നിരക്ക് കൂട്ടും.