New Update
ന്യൂഡല്‍ഹി: അനുരഞ്ജനത്തിന് സാധ്യതയില്ലാതെ തകര്‍ന്ന വിവാഹ ബന്ധങ്ങള്‍ നിയമപരമായി അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി.
Advertisment
25 വര്‍ഷമായി അകന്നു കഴിയുന്ന ദമ്പതികളുടെ വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചാണ് ജസ്റ്റിസുമാരായ സുധാന്‍ശു ധുലിയ, ജെ.ബി. പര്‍ധിവാല എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന്റെ നിരീക്ഷണം.
ഹിന്ദു വിവാഹ നിയമത്തിലെ 13(1)(ഐഎ) വകുപ്പില്‍ പറയുന്ന ക്രൂരത എന്ന കാരണത്തിന്റെ പേരില്‍ അനുരഞ്ജനത്തിന് സാധ്യതയില്ലാതെ തകര്‍ന്ന വിവാഹ ബന്ധങ്ങള്‍ നിയമപരമായി അവസാനിപ്പിക്കാമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
അനുരഞ്ജനത്തിന് സാധ്യതയില്ലെന്ന പേരില്‍ വിവാഹ ബന്ധങ്ങള്‍ നിയമപരമായി അവസാനിപ്പിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് 'ക്രൂരത' കാരണമായി കണക്കാക്കുന്നത്.