New Update
നെയ്യാറ്റിന്‍കര: ആറാലുംമൂട്ടില്‍ കാളച്ചന്തയ്ക്കു സമീപം ടോറസും മിനിലോറിയും കൂട്ടിയിടിച്ച് മിനിലോറി തട്ടുകടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.
Advertisment
അതിയന്നൂര്‍ ആറാലുംമൂട് നെട്ടറത്തലവീട്ടില്‍ ഗോപാല(82)നാണ് മരിച്ചത്. വ്യാഴം രാവിലെ എട്ടിന് ആറാലുംമൂട്ടില്‍ കാളച്ചന്തയ്ക്കു സമീപമാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ തട്ടുകട തകര്‍ന്നു. മിനിലോറി ഡ്രൈവര്‍ റജിലിനെ പരിക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെയ്യാറ്റിന്‍കര തിരുവനന്തപുരം ദേശീയപാതയില്‍ വഴിമുക്ക് ഭാഗത്തുനിന്ന് വന്ന ടോറസ് മിനിലോറിയിലിടിച്ച് അതിന്റെ ആഘാതത്തില്‍ മിനിലോറി സമീപത്തെ ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.