മാവേലിക്കര: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര ഇട്ടിവ തുടയന്നൂര്‍ വാഴവിള വീട്ടില്‍ ടി. വിഷ്ണുവി(22)നെയാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുമ്പോള്‍ 2020 മെയ് മാസത്തില്‍ ഫെയ്‌സ്ബുക്ക് വഴി പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടു. തുടര്‍ന്ന് പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്തെത്തി പീഡിപ്പിച്ചു. ഗര്‍ഭിണിയായ കുട്ടി ഇയാളുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് കൊല്ലം റൂറൽ ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയതനുസരിച്ച് കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് കൊട്ടിയത്തെ സ്ഥാപനത്തില്‍ പാര്‍പ്പിച്ചു.
തുടര്‍ന്ന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവേലിക്കര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞദിവസം കടയ്ക്കലില്‍നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.