കോഴിക്കോട്ട് പാട്ടുപാടാൻ അവസരം നൽകാമെന്ന് പറഞ്ഞ് 13-കാരനെ  പീഡിപ്പിച്ചയാൾക്ക് പത്തുവര്‍ഷം തടവും പിഴയും

author-image
neenu thodupuzha
New Update

കോഴിക്കോട്: 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 30 കാരന് പത്തു വർഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

Advertisment

വാളൂർ ചെനോളി കിഴക്കയിൽ മീത്തൽ വീട്ടിൽ നിസാറി(30)നെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി. അനിൽ ശിക്ഷിച്ചത്.

publive-image

2019ലാണ് കേസിനാസ്പഥമായ  സംഭവം. ഗായകനായ നിസാർ കുട്ടിയെ കൂടെ പാട്ടു പാടാൻ അവസരം കൊടുക്കാമെന്ന് പറഞ്ഞ് പാട്ടു കേൾക്കാൻ വിളിച്ചു വരുത്തി കാറിൽ വച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിലെത്തി കുട്ടി മാതാവിനോട് കാര്യം പറഞ്ഞതോടയാണ് പൊലീസിൽ പരാതിപ്പെടുന്നത്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർമാരായ കെ.കെ. ബിജു, സുമിത്ത്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി. ജെതിൻ കോടതിയിൽ ഹാജരായി.

Advertisment