പാലോട്: ഇരുമ്പു പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്ത്രീ മരിച്ച കേസ് പുനരന്വേഷിക്കാന്‍ മനുഷ്യവകാശ കമ്മിഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
എത്രയും വേഗം നിയമ നടപടിയെടുക്കണമെന്ന് കമ്മിഷന്‍ നെടുമങ്ങാട് ഡി.വൈ.എസ്പിക്ക് നിര്‍ദ്ദേശം നല്‍കി.
2021 സെപ്റ്റംബര്‍ 12നാണ് നടന്നു പോകുകയായിരുന്ന ഇരുമ്പുപാലം സ്മിതാ വിഹാറില്‍ ഓമനയമ്മ വാഹനമിടിച്ച് മരിച്ചത്. മടത്തറ ഭാഗത്തുനിന്ന് പാലോട് ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ ജീപ്പ് ഇടിച്ചാണ് മരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പാലോട് ഭാഗത്തേക്ക് പോയി സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് വാഹനം കണ്ടെത്താനായില്ല. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
2022 ആഗസ്റ്റ് 29ന് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മനുഷ്യവകാശ പ്രവര്‍ത്തകന്‍ തേമ്പാമൂട് സഹദേവന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നടപടി.