New Update
തൊടുപുഴ: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് രണ്ടുവര്‍ഷം തടവും പിഴയും. വെങ്ങല്ലൂര്‍ പള്ളിക്കുറ്റി പാലാട്ട് ഷാനവാസിനെയാണ് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്.
Advertisment
2021 സെപ്റ്റംബര്‍ 23നായിരുന്നു സംഭവം. ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ നഗരമധ്യത്തില്‍വച്ച് കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
പെണ്‍കുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അപമാനിച്ചതിന് ഒന്നര വര്‍ഷം തടവ് കൂടാതെ ദുരുദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനാണ് ആറുമാസം കഠിന തടവ് വിധിച്ചത്. രണ്ടുശിക്ഷയും ഒന്നിച്ചനുഭവിച്ചാല്‍ മതി. കൂടാതെ 5000 രൂപ പിഴയും ഒടുക്കണം.