New Update
കോട്ടയം: കോട്ടയത്ത് വളർത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പൊൻകുന്നം ചേർപ്പത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജാണ് മരിച്ചത്.
Advertisment
റെജിയുടെ വയറിലും നെഞ്ചിലും ഗുരുതര പരിക്കേറ്റ റെജിയെ ഉടൻ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊൻകുന്നം ചാമംപതാലിലാണ് സംഭവം.
മാറ്റിക്കെട്ടുന്നതിനിടെയാണ് റെജിയെ കാള ആക്രമിച്ചത്. റെജിയുടെ നിലവിളി കേട്ടെത്തിയ ഭാര്യ ഡാർലിയെയും കാള കുത്തി. ഡാർലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സമയം വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. വർഷങ്ങളായി കാളയെയും പോത്തിനെയും വളർത്തി വന്നിരുന്നയാളാണ് റെജി.