ലക്ഷ്യം പണാപഹരണം; തായ്‌ലന്‍ഡില്‍ സയനൈഡ് നല്‍കി മുന്‍ കാമുകന്‍ ഉള്‍പ്പെടെ 12  സുഹൃത്തുക്കളെ  വകവരുത്തി യുവതി

author-image
neenu thodupuzha
Updated On
New Update

ബാങ്കോക്ക്: തായ്ലന്‍ഡില്‍  ഗര്‍ഭിണിയും പോലീസ് ഉദ്യോഗസ്ഥന്റെ മുന്‍ഭാര്യയുമായ യുവതി തന്റെ 12 സുഹൃത്തുക്കളെ സയെനെഡ് വിഷം നല്‍കി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

Advertisment

സരാരത് രംഗ്സിവുതാപോണ്‍ എന്ന മുപ്പത്തിരണ്ടുകാരിയാണ് അറസ്റ്റിലായത്. ഈ മാസം ആദ്യം ഇവരുടെ സുഹൃത്ത് സിരിപോണ്‍ ഖാന്‍വോങ്ങിന്റെ ദുരൂഹമരണത്തില്‍ സരാരതിനെ സംശയിച്ചിരുന്നു.

publive-image

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുന്‍ ഭാര്യയായ സരാരത് പക്ഷേ, പ്രതി കുറ്റം നിഷേധിച്ചു. ഗര്‍ഭിണിയായ തന്നെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതിനിടെ പോലീസ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് സരാരത് പറഞ്ഞതായി പ്രതിയുടെ  അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ 14-ന് ഖാന്‍വോങ്ങിനൊപ്പം സരാരത് ഒരു യാത്രപോയിരുന്നു. നദീതീരത്തു നടന്ന ബുദ്ധമതാനുയായികളുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ സുഹൃത്ത് പുഴയില്‍ വീണു മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഖാന്‍വോങ്ങിന്റെ ആന്തരാവയവങ്ങളില്‍ സയെനെഡിന്റെ സാന്നിധ്യം കണ്ടെത്തിയതു വഴിത്തിരിവായി.

ചോദ്യം ചെയ്യലില്‍ മുന്‍ കാമുകന്‍ ഉള്‍പ്പെടെ 11 പേരെ സരാരത് കൊലപ്പെടുത്തിയതായി വ്യക്തമായെന്നു പോലീസ് പറഞ്ഞു. 2020 ഡിസംബറിനും 2023 ഏപ്രിലിനും ഇടയില്‍ കൊല്ലപ്പെട്ടവര്‍ 33നും 44നും ഇടയില്‍ പ്രായമുള്ളവരാണെന്നു പോലീസ് പറയുന്നു.

ഇരകളെല്ലാം സമാന രീതിയിലാണു മരിച്ചത്. ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി ഇരകളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പണാപഹരണമാണു കൊലപാതകത്തിനു പിന്നിലെ പ്രചോദനമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

Advertisment