ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മൂന്നു മലയാളികൾ; 24 ജീവനക്കാരില്‍ 23 പേരും ഇന്ത്യക്കാർ

author-image
neenu thodupuzha
New Update

ഹൂസ്റ്റണ്‍: കുവൈത്തില്‍നിന്ന് യു.എസിലെ ഹൂസ്റ്റണിലേക്കുള്ള യാത്രാമധ്യേ ഇറാനിയന്‍ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മൂന്ന് മലയാളികൾ കൂടിയുണ്ടെന്ന് വിവരം. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമൻ, കടവന്ത്ര സ്വദേശികളായ ജിസ് മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ ഉള്ളതായി പുതിയതായി വിവരം ലഭിച്ചത്.

Advertisment

publive-image

എറണാകുളം സ്വദേശിയായ എഡ്വിൻ കപ്പലിലുണ്ടെന്ന് ആദ്യം വിവരം ലഭിച്ചിരുന്നു.  കപ്പലിലെ 24 ജീവനക്കാരില്‍ 23 പേരും ഇന്ത്യക്കാരാണ്.

കടവന്ത്ര സ്വദേശിയായ ജിസ്മോൻ (31) കപ്പലിലെ ഫോർത്ത് ഓഫീസർ ആണ്. വ്യാഴാഴ്ച രാവിലെ കുടുംബത്തെ വിളിച്ചിരുന്നു. ഉച്ചയ്ക്കാണ് കപ്പൽ ഇറാൻ നാവികസേന പിടികൂടിയത്.

യുവാവിനെ തിരിച്ചെത്തിക്കണമെന്ന് സര്‍ക്കാരിനോട് കുടുംബം ആവശ്യപ്പെട്ടു. എംബസിയുമായി ബന്ധപ്പെട്ടെന്നും കുടുംബം പറഞ്ഞു.  27ന് 1.15ന് ഒമാന്‍ ഉള്‍ക്കടലില്‍വച്ചാണ് 'അഡ്വാന്റേജ് സ്വീറ്റ്' എന്ന കപ്പലാണ് പിടിച്ചെടുത്തത്. രാജ്യാന്തര അതിര്‍ത്തി പിന്നിടവെ ഇറാന്‍ നാവിക സേന കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു.

യു.എസ്. നാവികസേനയുടെ മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്‌ളീറ്റാണ് ഇറാന്‍ നാവികസേന പിടിച്ചെടുത്ത കപ്പല്‍ തിരിച്ചറിഞ്ഞത്. ഇറാന്‍ നേവിയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും യു.എസ്. വ്യക്തമാക്കി.

Advertisment