New Update
ഇടുക്കി: അരിക്കൊമ്പനെ വെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ശങ്കരപാണ്ഡ്യേമേട്ടിലാണ് ആനയുള്ളത്. ഇപ്പോൾ കൊമ്പൻ ശങ്കരപാണ്ഡ്യ മേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയെന്നാണ് സംശയം.
Advertisment
കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിനു ശ്രമങ്ങളാണ് രാവിലെ നടക്കുക.
ദൗത്യ മേഖയിൽ സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കു വെടി വയ്ക്കാനുള്ള സംഘം പുറപ്പെടും. ശ്രമം വിജയിച്ചില്ലെങ്കിൽ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാൻ കാരണം.