റബർതോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടി  താഴ്ചയുള്ള കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

author-image
neenu thodupuzha
New Update

തിരുവനന്തപുരം: റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു വീട്ടമ്മയ്ക്കു പരിക്കേറ്റു. പുല്ലമ്പാറ മൂന്നാനക്കുഴി പാലുവള്ളി തടത്തരികത്തു വീട്ടിൽ ലീല(63)യാണ് റബർ ഷീറ്റ് വേസ്റ്റിനു വേണ്ടി നിർമിച്ചിരുന്ന കുഴിയിൽ അകപ്പെട്ടത്.

Advertisment

publive-image

കൂടെയുണ്ടായിരുന്ന കുട്ടികൾ  രക്ഷപെട്ടു. ആൾമറയില്ലാതെ സ്ലാബ് മൂടിയ കുഴിയായിരുന്നു.  കൂടെയുണ്ടായിരുന്ന കൂട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. വെഞ്ഞാറമൂട് അഗ്നിരക്ഷാ വിഭാഗം എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് ലാഡർ ഉപയോഗിച്ച്  പുറത്തെടുക്കുകയായിരുന്നു.

തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫിസർ എ.ടി. ജോർജ്, നിസാറുദ്ദീൻ, ഗിരീഷ്കുമാർ, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisment