രണ്‍ജിത്ത് ശ്രീനിവാസ് വധക്കേസ്: ഏഴു സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി

author-image
neenu thodupuzha
New Update

മാവേലിക്കര: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രണ്‍ജിത്ത് ശ്രീനിവാസ് വധക്കേസില്‍ ഏഴു സാക്ഷികളുടെ വിസ്താരം മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.ജി.ശ്രീദേവി മുമ്പാകെ പൂര്‍ത്തിയായി.

Advertisment

publive-image

രണ്‍ജിത്ത് ശ്രീനിവാസിന്റെ വീടിന് സമീപം താമസിക്കുന്ന റിട്ട.പ്രഫസറെയാണ് ഇന്നലെ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. സംഭവസമയത്ത് രണ്‍ജിത്ത് ശ്രീനിവാസിന്റെ വീടിന്റെ ഭാഗത്ത് നിന്നും നിലവിളിയും കരച്ചിലും കേട്ട് താന്‍ ഓടിച്ചെന്നിരുന്നെന്ന് സമീപവാസിയായ കോളജ് അധ്യാപിക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡി.വൈ.എസ്.പിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവരെ കോടതിയില്‍ സാക്ഷിയായി വിസ്തരിക്കാന്‍ പ്രോസിക്യൂട്ടര്‍ തീരുമാനിച്ചത്.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പ്രതാപ് ജി  പടിക്കല്‍ സാക്ഷിയെ ചീഫ് വിസ്താരം ചെയ്തതിനെത്തുടര്‍ന്ന് പ്രതിഭാഗം ക്രോസ് വിസ്താരവും നടത്തി.

രണ്‍ജിത്തിന്റെ മകളും സഹോദരനും ഉള്‍പ്പെടെയുള്ള സാക്ഷികളെയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോടതിയില്‍ വിസ്തരിക്കുന്നത്. ആകെ 178 സാക്ഷികളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുള്ള ആദ്യ സാക്ഷി പട്ടികയിലുള്ളത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പാ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Advertisment