പൂച്ചാക്കല്‍: കള്ളനോട്ടുമായി യുവാവ് പിടിയില്‍. അരൂക്കുറ്റി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ പള്ളിപ്പറമ്പ് ജോണ്‍സ(35) നാണ് പിടിയിലായത്.
അരൂക്കുറ്റിയില്‍ മത്സ്യ വിൽപ്പനക്കാരിക്ക് പ്രതി നൂറ് രൂപയുടെ കള്ളനോട്ട് നല്‍കി. സംശയം തോന്നിയ ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്ന് 500, 200, 100 രൂപ ഉള്‍പ്പടെയുള്ള കള്ളനോട്ടുകള്‍ കണ്ടെടുത്തു.
പ്രതിയുടെ വീട്ടില്‍ നിന്ന് കള്ള നോട്ട് തയാറാക്കുന്നതിന് സൂക്ഷിച്ചിരുന്ന ഫോട്ടോ കോപ്പി മെഷീന്‍, കട്ടിങ് മെഷീനുമടക്കമുള്ള സാമഗ്രികളും കണ്ടെടുത്തു. സി.ഐ: എം. അജയ് മോഹന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ജെ ജേക്കബ്, ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മണിലാല്‍, സുരാജ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌േറ്റഷന്‍ പരിധിയില്‍ പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിശദമായ അനേ്വഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.