ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ പണം തട്ടിയെന്നു പരാതി: പീരുമേട്ടിൽ സി.പി.ഐ. നേതാക്കള്‍ക്കെതിരേ നടപടി

author-image
neenu thodupuzha
New Update

കട്ടപ്പന: ജോലി വാഗ്ദാനം ചെയ്ത് സി.പി.ഐ. പീരുമേട് മണ്ഡലം സെക്രട്ടറിയും സെക്രട്ടറിയേറ്റ് അംഗവും പണം തട്ടിയെടുത്തെന്ന് യുവതിയുടെ പരാതി. ഏലപ്പാറ സ്വദേശിനിയായ യുവതിയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്.

Advertisment

പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അനേഷണ കമ്മിഷനെ വയ്ക്കുകയും പരാതി സത്യമാന്നെന്ന്കണ്ടെത്തുകയും ചെയതിരുന്നു.

മണ്ഡലം സെക്രട്ടറി ചന്ദ്രന്‍ പിള്ള, സെക്രട്ടറിയേറ്റ് അംഗം ആര്‍. വിനോദ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്നു ഒഴിവാക്കുകയും പാര്‍ട്ടി മെമ്പര്‍ മാത്രമായി തുടരാന്‍ അനുവദിക്കുകയുമായിരുന്നു.

publive-image

അന്വേഷണത്തിന് മുന്നോടിയായി സി.പി.ഐ. പീരുമേട് മണ്ഡലം കമ്മിറ്റിയും സെക്രട്ടറിയേറ്റും കുടുകയും ചെയ്തു. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ. സലീം കുമാറും, മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും യോഗത്തില്‍ പങ്കെടുത്തിരുന്നു. പി.എസ്.സിയുടെ റാങ്ക്‌ലിസ്റ്റ് മറികടന്ന് നിയമനം വാങ്ങി കൊടുക്കാമെന്ന പറഞ്ഞ് മുന്നര ലക്ഷം രുപ ആവശ്യപ്പെടുകയും പല തവണയായി ഒരു ലക്ഷത്തി അറുപതിനായിരം രുപ മുന്‍കൂറായി വാങ്ങുകയും ചെയ്തുവെന്നാണ് പരാതി.

ജോലി ലഭിക്കാതെ വന്നതോടെ യുവതി പണം തിരികെ ചോദിക്കുകയും തിരികെ ലഭിക്കില്ലന്നറിഞ്ഞ് പരാതിയുമായി പാര്‍ട്ടിയെ സമീപിക്കുകയുമായിരുന്നു.

പാമ്പനാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്‌റ്റോര്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത മുപ്പത്തിയെണ്ണായിരം രൂപ വാങ്ങിയതായും പരാതിയുണ്ട്. പാര്‍ട്ടി അച്ചടക്ക നടപടിയെന്ന പേരില്‍ തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും ഇരുവരെയും ഒഴിവാക്കി പാര്‍ട്ടി അംഗങ്ങളായി നിലനിര്‍ത്തിയിരിക്കയാണിപ്പാള്‍. ആര്‍. വിനോദ് പീരുമേട് എം.എല്‍.എയുടെ അഡീഷണല്‍ പി.എയാണ്.

Advertisment