ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ...

author-image
neenu thodupuzha
New Update

നമ്മുടെ നാട്ടില്‍ മിക്കവാറും പേരും നരച്ചു തുടങ്ങിയ മുടിയെ കറുപ്പിക്കാനായി ഹെയര്‍ ഡൈ ഉപയോഗിക്കുന്നവരാണ്. പലരും ഹെയര്‍ ഡൈ വാങ്ങി അതില്‍ പറഞ്ഞിരിക്കുന്ന പോലെ തന്നെ തേക്കുകയും ചെയ്യും.

Advertisment

എന്നാല്‍, ഡൈ ചെയ്യുന്നതിന് മുമ്പ് അത് ഒന്ന് കൈയിലോ, മറ്റോ പരീക്ഷിക്കുന്നത് നല്ലതായിരിക്കും. ചിലര്‍ക്ക് അത് കൂടിയ തരത്തില്‍ അലര്‍ജിയുണ്ടാക്കും. ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകുകയും ചെയും. വിപണിയില്‍ ലഭിക്കുന്ന വില കുറഞ്ഞ ഉത്പന്നങ്ങൾ  ഉപയോഗിക്കുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരത്തില്‍ അപകടങ്ങളുണ്ടാകുന്നത്.

publive-image

ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച്‌ ടെസ്റ്റ്  നടത്തുന്നത് നല്ലതാണ്. ഡൈനേരിട്ടു തലയില്‍ തേച്ചു പിടിപ്പിക്കുന്നവര്‍ക്ക് ഗുരുതരമായ രോഗങ്ങളുണ്ടാകാം. ഡൈയുടെ അമിത ഉപയോഗം മുടി കൊഴിയുന്നതിന് കാരണമാകും.

ഡൈ അപകടകാരിയാണെങ്കില്‍ ചെവിയുടെ പുറകുവശം വീര്‍ത്തു വരികയും കണ്ണുകള്‍ പശവച്ചപോലെ ഒട്ടിയിരിക്കുകയും മുഖവും ശരീരവുമാകെ തിണര്‍ക്കുകയും ചുവക്കുകയും ചെയും.

Advertisment