ഷെയ്‌നിന്റെ അമ്മയാണ് മാനേജർ, അമ്മ എഡിറ്റ് കാണണമെന്ന് പറഞ്ഞതാണോ ഇവിടെ പ്രശ്നം? മുമ്പ് ഷൂട്ടിങ്ങില്‍ എന്തോ പ്രശ്നമുണ്ടായതിൽ പിന്നെയാണ് ഷെയ്‌നിന്റെ കാര്യങ്ങള്‍ അമ്മ ഏറ്റെടുത്തത്, വേറെ സുഹൃത്തുക്കളോ മാനേജരോ ഇല്ലാത്തതുകൊണ്ടായിരിക്കാം ഷെയ്‌നിനു വേണ്ടി അമ്മ സംസാരിക്കുന്നത്, അതിനെ മോശം രീതിയില്‍ പറഞ്ഞു പേടിപ്പിച്ചു വിടുന്നതിനോട് അഭിപ്രായമില്ല; ഷെയ്‌നന്‍ നിംഗം പ്രശ്നത്തിൽ പ്രതികരിച്ച് നിര്‍മാതാവ് സാന്ദ്രാ തോമസ്

author-image
neenu thodupuzha
New Update

സിനിമാ സംഘടനകള്‍ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നീ യുവതാരങ്ങളോട് സഹകരിക്കേണ്ടെന്ന നിലപാടിനെ വിമര്‍ശിച്ച് നിര്‍മാതാവ് സാന്ദ്രാ തോമസ്.

Advertisment

publive-image

ഇതിലും വലിയ പ്രശ്നങ്ങള്‍ വന്നിട്ട് വിലക്കിലേക്ക് പോയിട്ടില്ല. ഷെയ്നിനു വേണ്ടി അദ്ദേഹത്തിന്റെ അമ്മ സംസാരിക്കുന്നത് മോശം രീതിയില്‍ ചിത്രീകരിക്കുന്നത് വളരെ തെറ്റാണെന്നും സാന്ദ്ര പറഞ്ഞു.

ഷെയ്നിന്റെ അമ്മ എഡിറ്റ് കാണണമെന്നു പറഞ്ഞതിന് അമ്മയെയാണ് എല്ലാവരും ആരോപണവിധേയ ആക്കുന്നതെന്നും സാധാരണ താരങ്ങളുടെ മാനേജര്‍ എഡിറ്റ് കാണാറുണ്ട്. ഷെയ്‌നിന്റെ അമ്മയാണ് മാനേജര്‍. അമ്മ എഡിറ്റ് കാണണമെന്ന് പറഞ്ഞതാണോ ഇവിടെ പ്രശ്നം? മുമ്പ് ഷൂട്ടിങ്ങില്‍ എന്തോ പ്രശ്നമുണ്ടായതില്‍ പിന്നെയാണ് ഷെയ്‌നിന്റെ കാര്യങ്ങള്‍ അമ്മ ഏറ്റെടുത്തത്. വേറെ സുഹൃത്തുക്കളോ മാനേജരോ ഇല്ലാത്തതുകൊണ്ടായിരിക്കാം ഷെയ്‌നിനു വേണ്ടി അമ്മ വന്നു സംസാരിക്കുന്നത്. അതിനെ മോശം രീതിയില്‍ പറഞ്ഞു ഫലിപ്പിച്ച് പേടിപ്പിച്ചു വിടുന്നതിനോട് അഭിപ്രായമില്ല.

publive-image

ഷെയ്ന്‍ സെറ്റില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നു, എഡിറ്റ് കാണണമെന്നു ഷെയ്‌നും അമ്മയും പറഞ്ഞെന്നൊക്കെയാണ്. എന്റെ അറിവില്‍ ഒരുമാതിരി എല്ലാ പ്രധാന താരങ്ങളും എഡിറ്റ് കാണണമെന്നു പറയാറുണ്ട്. ചിലപ്പോഴൊക്കെ സ്പോട്ട് എഡിറ്റ് നടക്കുമ്പോള്‍ അങ്ങോട്ട് പറയും, ഒന്നു കണ്ടു നോക്കൂവെന്ന്. പണ്ടൊക്കെ സിനിമ തിയറ്ററില്‍ വന്നാല്‍ മാത്രമല്ലെ നമ്മള്‍ എങ്ങനെയാണ് ചെയ്തതെന്ന് അറിയാന്‍ കഴിയൂ. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ലല്ലോ. അപ്പോള്‍ തന്നെ കണ്ടാല്‍ നമ്മുടെ പ്രകടനം കൂടുതല്‍ മികച്ചതാക്കാന്‍ പറ്റും. എഡിറ്റ് കണ്ടു നോക്കാന്‍ പ്രൊഡ്യൂസര്‍ തന്നെ ചിലപ്പോള്‍ പറയാറുണ്ട്.

publive-image

എഡിറ്റ് കാണണമെന്ന് ആവശ്യപ്പെട്ടതിന് വിലക്കുക എന്നതിനോട് യോജിപ്പില്ല.
നിര്‍മാതാക്കളുടെ അസോസിയേഷനില്‍ പറയുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണം. അല്ലാതെ നാട്ടുകാരുടെ മുന്നിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. തീരുമാനങ്ങള്‍ നീതിപൂര്‍വമാകണം. ഷെയ്ന്‍ നിഗത്തെ സഹകരിപ്പിക്കില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. സിനിമാ സെറ്റില്‍ എന്താണ് ശരിക്കും നടന്നതെന്ന് തനിക്ക് അറിയില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ വരുന്ന കാര്യം മാത്രമേ അറിയൂവെന്നും സാന്ദ്ര പറഞ്ഞു.

Advertisment