പീഡനക്കേസിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടി പോലീസ്; 2012ൽ  മുങ്ങിയ പ്രതിയെ പൊക്കിയത് നെടുമുടിയിൽ

author-image
neenu thodupuzha
New Update

ആലപ്പുഴ: പീഡനക്കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവിനെ ഹരിപ്പാട് പോലീസ് പിടികൂടി. കുട്ടനാട് നെടുമുടി തോട്ടുവാത്തല കാക്കരിയില്‍ വീട്ടില്‍, മെല്‍വിന്‍ ജോസഫിനെ(ലിജോ- 34)യാണ് അറസ്റ്റ്‌ചെയ്തത്.

Advertisment

publive-image

കോടതിയില്‍നിന്നും ജാമ്യം ലഭിച്ച് കോടതി പല തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 2012നു ശേഷം  പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ നെടുമുടി ഭാഗത്തുവച്ചാണ് പിടികൂടിയത്.

കായംകുളം ഡി.വൈ.എസ്.പി അജയ് നാഥിന്റെ നിര്‍ദ്ദേശനുസരണം സി.ഐ: വി.എസ് ശ്യാകുമാര്‍, എസ്.ഐ ശ്രീകുമാര്‍, എസ്.ഐ ഷൈജ, സീനിയര്‍ സി.പി.ഒ.  വിനയന്‍, സി.പി.ഒമാരായ നിഷാദ്, കിഷോര്‍, സോനു, ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment